നാദാപുരം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ കുന്നുമ്മൽ ബ്ളോക്കിൽ നാദാപുരം റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.44 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നാദാപുരം ഗ്രാമപഞ്ചായത്ത്.
വടക്കൻ പാട്ടുകളിലെ ഒരു ധീര വനിതയാണ് ഉണ്ണിയാർച്ച. ഇന്നത്തെ വടകരപ്രദേശത്തെ, കടത്തനാട് നാട്ടുരാജ്യത്തെ പുത്തൂരം വീട് എന്ന കുടുംബത്തിൽ ജനിച്ച ഉണ്ണിയാർച്ച ചെറുപ്പത്തിൽ തന്നെ കളരിമുറകളെല്ലാം വശത്താക്കി. ആരോമൽ ചേകവരുടെ ഇളയ സഹോദരിയാരിരുന്നു ഉണ്ണിയാർച്ച. ആർച്ചയെ വിവാഹം കഴിച്ചത് ഭീരുവായ ആറ്റുമണമേൽ കുഞ്ഞിരാമനായിരുന്നു. ഒരിക്കൽ അല്ലിമലർകാവിൽ കൂത്തുകാണാൻ പോയിരുന്ന ഉണ്ണിയാർച്ചയെ നാദാപുരത്തെ ജോനകർ അപഹരിക്കാൻ ശ്രമിച്ചു. അവരെ ആ ധീരവനിത പൊരുതിതോൽപ്പിച്ചുവെന്നാണ് വടക്കൻപാട്ടുകളിലെ കഥ.
എത്തിച്ചേരാനുളള വഴി
ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണ്. കോഴിക്കോട് നഗരത്തിൽനിന്നും 64 കിലോമീറ്റർ അകലെയായാണ് നാദാപുരം നിലകൊള്ളുന്നത്[1]. ഏറ്റവും അടുത്ത പ്രധാന റെയിൽവേസ്റ്റേഷൻ വടകര (14 കിലോമീറ്റർ) ആണ്. തലശ്ശേരി (21 കിലോമീറ്റർ),കുറ്റ്യാടി (13 കിലോമീറ്റർ) എന്നിവയാണ് സമീപത്തുള്ള മറ്റ് പ്രധാന നഗരങ്ങൾ. സംസ്ഥാനപാത 38 (പുതിയങ്ങാടി കൂത്തുപറമ്പ് – ചൊവ്വ ബൈപാസ്സ്) നാദാപുരത്തുകൂടിയാണ് കടന്നുപോകുന്നു.
No comments:
Post a Comment